2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Theerththattu Ponmala Cave temple Kuttiyaattoor


Theerththattu Ponmala Cave temple


ദീപാവലി ആശംസകൾ 


ദീപാവലി ദിവസം മാത്രം പൂജയുള്ള ഗുഹാ ക്ഷേത്രം 
കണ്ണൂർ  - മട്ടന്നൂർ റൂട്ടിൽ ചാലോട് സ്റ്റോപ്പ്‌. ഇവിടെ

നിന്ന് മയ്യിൽ റൂട്ടിൽ ഉരുവച്ചാൽ സ്റ്റോപ്പ്‌ .ഇനി ഒരു കിമി കുന്നു


  കയറണം. പൊന്മലയുടെ മുകളിൽ ഗുഹാക്ഷേത്രം 

പത്ത് മിനുട്ട് കൊണ്ട് ഗുഹയിലെത്താം

വഴിയിൽ വെച്ച് വഴിപാടിനുള്ള സാധങ്ങൾ കിട്ടും 

ഗുഹാമുഖം 





ശ്രീകോവിലിനു മുന്നിലെത്താൻ 30അടി കുനിഞ്ഞ് നടക്കണം 




 3ചെറിയ മുറികളുണ്ട് രണ്ടാമത്തെ മുറിയിലാണ് സ്വയംഭൂവായ ഗണപതി വിഗ്രഹമുള്ളത് 




ദീപാവലി ദിവസം ഗണപതി ഹോമവും പുഷ്പാഞ്ജലിയും പ്രധാന വഴിപാടുകൾ  




താലപ്പൊലിക്ക് ശേഷം പായസദാനമുണ്ട് 


ഇടനാഴിയിലെ ദീപം 

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

ശ്രീ കിഴക്കുംകാവ് ഭഗവതീ ക്ഷേത്രം

ശ്രീ   കിഴക്കൻ കാവ് ഭഗവതിക്ഷേത്രം മാണിയൂര്‍ ചെക്കിക്കുളം

ഇടവം 11 നു( ഇന്നലെ )തിരു സന്നിധിയിൽ
ചെക്കിക്കുളത്ത്നിന്ന് ഒരു കിമി തെക്ക്  
പ്രതിഷ്ഠഭഗവതി  (ദുർഗ്ഗ )പതിനേഴാം നൂറ്റാണ്ട് 

എല്ലാദിവസവും രാവിലെ 8 മുതൽ 1 2 വരെ പൂജ 

ഇടവം 1 നു പാട്ടുത്സവം ഇടവം 10 നു കളിയാട്ടം 
 3 മാസം  കൊണ്ട് ധാരാളം പുനരുദ്ദാരണ പ്രവർത്തങ്ങൾ  ഇവിടെ നടന്നിട്ടുണ്ട്  നാട്ടുകാരായ ചെറുപ്പക്കാരുടെ ഉൽസാഹം ആണതിന്  കാരണം
വള്ളി ക്കാടും മരങ്ങളും നിറഞ്ഞു നില്ക്കുന്ന ഇവിടത്തെ ആരാധാനാമൂർത്തി ശ്രീ പൊർക്കിലീ ഭഗവതിയാണ്  കോലത്ത് നാട്ടിൽപ്പെട്ട ഒരു ദേശത്ത്കോട്ടയം രാജാവിന്റെപരദേവത ആരാധനാമൂർത്തിയായി എന്ന പ്രത്യേകതയും ഇവിടെയുണ്ട് കൊട്ടിയൂരിൽ പോയി മടങ്ങി വരികയായിരുന്ന ഇടൂഴി ഇല്ലത്ത് കാരണവരുടെ ഒപ്പമുണ്ടായിരുന്ന ശ്രീ പൊർക്കിലി കിഴക്കൻ കാവിൽ സസ്യ ശ്യാമള സുന്ദരമായ കിഴക്കൻ കാവിൽ സ്ഥാനമുറപ്പിച്ചു .എന്നാണു ഒരു ഐതിഹ്യം രാജാസ പ്രധാനമായ ഭാവങ്ങളുള്ള ദേവിയാണ് ഇത് .40 ഓളം ഊരാളന്മാരും 40 ദിവസത്തെ ഉത്സവവുമായിരുന്നു പണ്ട് .ഉൽസവദിവസത്തെ Q

  
  ഉത്സവ ദിവസം





തിരുമുടി പിറകു വശം

കിഴക്കൻ കാവ് ഭഗവതി








നടയടച്ചപ്പോൾ പഴയ ചിത്രം 


ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കിഴക്കുംകാവ് ഭഗവതീ ക്ഷേത്രം  ചെക്കിക്കുളം 







ശ്രീ മാണിയൂര്‍ സുബ്രമണ്യക്ഷേത്രം


ശ്രീ  മാണിയൂര്‍  സുബ്രമണ്യക്ഷേത്രം

റൂട്ട്:- കണ്ണൂരിൽ  നിന്നും ഇരുപതു കിമി അകലെ ചെക്കിക്കുളത്ത്

മുഖ്യപ്രതിഷ്ഠ  ബാലസുബ്രമണ്യൻ  (പഴക്കമുണ്ട് ദ്വിതല ക്ഷേത്രം )
പൂജാ സമയം രാവിലെ ആറ് മുതൽ പതിനൊന്നു വരെ വയ്കുന്നേരം ആറ് മുതൽ എട്ടു വരെ


വേറിട്ടഅഗ്രമണ്ഡപത്തിനകത്താന്നു വലിയബലിക്കല്ല്.
പ്രധാന വഴിപാടുകള്‍  ശർക്കര പായസം,വെള്ള നിവേദ്യം,പുഷ്പാഞ്ജലി 
ഉത്സവം വൃശ്ചികത്തിലെ  കാർത്തിക

തൊട്ടടുത്ത ശ്രീകൃഷ്ണ ക്ഷേത്രത്തിലും സൂര്യനാരായണ ക്ഷേത്രത്തിലും കൂടി തിരുമേനിക്ക് പൂജകൾ  ചെയ്യാനുണ്ട് 
കണ്ടതും കേട്ടതും ചോള കാലഘട്ടത്തിലെതാന്നു മുഖ്യ  പ്രതിഷ്ഠ    ഒരു ഋഷിയാന്നു പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യം 
മുഖമണ്ഡപത്തോടെയുള്ള ശ്രീകോവിലിന്നു രണ്ടു അന്തരാളങ്ങൾ  പടിഞ്ഞാറ് മുഖം.,വ്യാളി മുഖത്തോടെയുള്ളസോപാനത്തിന്നു നാല് പടികൾ. പുറത്തെ അന്തരാളത്തിന്റെ തെക്ക് ഭാഗത്ത് ഗണപതി, ദക്ഷിണാമൂർത്തി


സാമൂഹ്യദ്രോഹികൾ  ചെയ്തപണി പുറം ചുമരിൽ  കാണാം  
 വടക്ക് കിഴക്കായി സൂര്യ നാരായണ പ്രതിഷ്ഠ .അയ്യപ്പന്നും ഭൂത ഗണങ്ങൾ ക്കുംവടക്ക് പടിഞ്ഞാറായി തറകൾ 
                   
  ശാസ്താവ് വനശാസ്ഥാവായതിനാൽ  മേൽക്കൂരയില്ല 


ശ്രീകൃഷ്ണന് വേറെ തന്നെ ശ്രീകോവിലും നമസ്കാര മണ്ഡപവും

 .

                      
സൂര്യനാരായണ പ്രതിഷ്ഠയുള്ള അപൂർ വ ക്ഷേത്രങ്ങളിലൊന്ന്   സൂര്യനാരായണ പുന പ്രതിഷ്ഠയുടെ പ്രവർ ത്തനം പുരോഗമിച്ചു വരുന്നു .

 ക്ഷേത്ര ചുമരുകൾ കൊത്ത്പണിക്ക്  പ്രസിദ്ധമായിരുന്നു സാമൂഹ്യ വിരുദ്ധന്മാർ എല്ലാം നശിപ്പിച്ചു കളഞ്ഞു വിഗ്രഹങ്ങൾ അടിച്ചു തകർ ത്തുകളഞ്ഞു.  ക്ഷേത്രത്തിന്റെ മുന്നിലായി നല്ല കുളമുണ്ട് ശരിയായ നാട്ടിൻ പുറമായതിനാല്‍ സാമ്പത്തിക പരാധീനതകൾ കാണാനുണ്ട്   




പുരാണത്തിലെ രംഗങ്ങൾ  ചുമരിലും മച്ചിലുമായി കാണാം 
                                               
                                                    
ഭരണം സെക്രട്ടറി ശ്രീ സുബ്രമണ്യ ക്ഷേത്ര കമ്മിറ്റി ചെക്കികുളം 670592